March 17
March 17, 2022
മാർച്ച് 17 ഒരിക്കലും മറക്കാൻ പറ്റാത്ത കാഴ്ചകൾ സമ്മാനിച്ച ഒരു ദിവസം. ഇന്നായിരുന്നു നമ്മുടെ ഫീൽഡ് ട്രിപ്പ്. രാവിലെ 7 മണിക്ക് കോളേജിൽ നിന്ന് നമ്മൾ പുറപ്പെട്ടു. കുഞ്ഞൻ ആണെങ്കിലും കിടിലം ആണെന്ന് തെളിയിച്ച നമ്മുടെ വണ്ടി. യാത്ര തുടങ്ങിയപ്പോൾ തന്നെ നമ്മുടെ ഊർജ്ജം വർദ്ധിപ്പിക്കാ നായി ഒരു കിടിലൻ പാടിട്ടു.പാട്ട് ഇട്ടതും നമ്മുടെ ക്ലാസിലെ ചുണക്കുട്ടികൾ ഡാൻസ് ചെയ്യാൻ തുടങ്ങി 😂. നൃത്തം അറിയാത്തവരും നല്ല താളത്തിൽ നൃത്തം ചെയ്യുന്നത് കണ്ടപ്പോൾ വല്ലാത്ത അത്ഭുതം തോന്നി. കൃത്യം 8 മണിക്ക് ആഹാരം കഴിച്ചശേഷം നമ്മൾ unilec- ഇലേക് യാത്ര തിരിച്ചു.
യുണൈറ്റഡ് ഇലക്ട്രിക്കൽ
യുണൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ് ലിമിറ്റഡ്, പ്രാദേശികമായി മീറ്റർ കമ്പനി എന്നറിയപ്പെടുന്നു 1950-ലാണ് കമ്പനി സ്ഥാപിതമായത്.
ഇലക്‌ട്രിസിറ്റി ഹൗസ് സർവീസ് എനർജി മീറ്ററുകൾ നിർമ്മിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഫാക്ടറിയാണ് യുണൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ്. ലോകപ്രശസ്ത മെഷറിംഗ് ഉപകരണ നിർമ്മാതാക്കളായ എം/എസുമായി സാങ്കേതിക സഹകരണത്തോടെയാണ് കമ്പനി അതിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. ആരോൺ മീറ്റർസ് ലിമിറ്റഡ്, ഇംഗ്ലണ്ട്. കമ്പനിയുടെ പ്രധാന ഓഹരികൾ 1957-ൽ കേരള സർക്കാർ ഏറ്റെടുക്കുകയും കേരള സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഒരു പബ്ലിക് ലിമിറ്റഡ് കമ്പനിയായി പുനഃസംഘടിപ്പിക്കുകയും ചെയ്തു.
അവിടെ നിന്ന് ഇറങ്ങിയ ശേഷം ബാക്കി യാത്ര ഇൽ എനിക്ക് പങ്കെടുക്കാൻ പറ്റിയില്ല. എന്റെ അനിയത്തി യുടെ കല്യാണം ആയിരുന്നു.ഞാൻ എല്ലാവർക്കും യാത്ര ഭാവുകങ്ങൾ നൽകി ഞാൻ വീട്ടിൽ പോയി 😂........... I missed all the sceneries of sambranikudi and adventure park.. 😞😞😞